കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പുതിയ ഓർത്തോ ഡോക്ടർ ചാർജ് എടുത്തതായി ആന്റണി ജോൺ MLA അറിയിച്ചു. മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഓർത്തോഡോക്ടർ ആയിരുന്ന ഡോ: ജെയിംസ് പെരേര ആണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിയമിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഓർത്തോഡോക്ടർ ആയിരുന്ന ഡോക്ടർ പ്രദീപ് നായർ ശൂന്യവേതന അവധിക്ക് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ഓർത്തോ വിഭാഗത്തിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് 3 ദിവസം ഓർത്തോഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനു വേണ്ട താല്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നൂറ് കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിൽ എല്ലാ ദിവസവും ഓർത്തോഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ ഭാഗമായി പുതിയ ഓർത്തോഡോക്ടറെ നിയമിക്കുകയാണുണ്ടായത്. പുതിയ ഡോക്ടർ ഇന്നലെ മുതൽ ചാർജ് എടുത്തതായി MLA അറിയിച്ചു
