കോതമംഗലം : താലൂക്ക് ആശുപത്രിയുടെ ഒ.പി.ബ്ലോക്കിനു മുന്നിലെ ഭീമൻ ഗേറ്റ് തകർന്നു വീണു. ആളപായമില്ല. നിരവധി രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ദിന പ്രതികടന്ന് പോകുന്ന ഗേറ്റ് ആണിത്. നിരവധി പേർ ഗേറ്റ് തകർന്നു വീഴുമ്പോൾ സമീപത്തു ഉണ്ടായിരുന്നു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്.
