കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,മുൻസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,രമ്യ വിനോദ്,ബിൻസി തങ്കച്ചൻ,സിജോ വർഗീസ്,എൽദോസ് പോൾ,വിദ്യാ പ്രസന്നൻ,റോസിലി ഷിബു,പി ഡബ്ല്യൂ ഡി ബിൽഡിങ്ങ്സ് അസിസ്റ്റൻ്റ് എഞ്ചിനീയർ ആൻഡ്രൂ ഫെർണാൻസ് ടോം,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ആർ അനിൽ കുമാർ,പി പി മൈതീൻഷാ,പി എം നവാസ്,എൻ സി ചെറിയാൻ,മനോജ് ഇഞ്ചൂർ എന്നിവർ സന്നിഹിതരായിരുന്നു.
ആരോഗ്യ കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ വി തോമസ് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി നന്ദിയും പറഞ്ഞു. MLA ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് പുതിയ നിർമ്മാണം. പുതിയ കെട്ടിടത്തിൽ മൂന്നു നിലകളിലായി ക്യാഷ്വാലിറ്റി,ഡോക്ടേഴ്സ് റൂം,നഴ്സിങ്ങ് റൂം,മിനി ഓപ്പറേഷൻ തിയറ്റർ,എക്സറേ റൂം,ഡയാലിസിസ് റൂം,സ്റ്റോർ റൂം,വാഷിങ്ങ് റൂം,റിവേഴ്സ് ഓസ്മോസിസ് പ്ലാൻ്റ്,ഹാൾ,പോലീസ് എയ്ഡ് പോസ്റ്റ്,ടോയ്ലറ്റുകൾ എന്നിവ അടങ്ങുന്നതാണ് ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്ക്.