Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങൾ സ്വകാര്യമേഖലയോട് കിടപിടിക്കുന്നത് : മന്ത്രി പി. രാജീവ്

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങൾ സ്വകാര്യമേഖലയോട് കിടപിടിക്കുന്നതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 3.49 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്കിന്റെയും കിഫ്ബിയിൽ നിന്നും 11.15 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ഒഫ്താൽമിക് ഓപ്പറേഷൻ തിയേറ്റർ ആൻഡ് പോസ്റ്റ് നേറ്റൽ വാർഡിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനം ഒരുക്കി വരികയാണ്. ആരോഗ്യ മേഖലയിൽ അപൂർവമായി സംഭവിക്കുന്ന വീഴ്ചകളെ പർവതീകരിക്കുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. അത് ശെരിയല്ല. ഇന്ന് അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ വളരെ വിജയകരമായി നടന്നുവരുന്നു. സ്വകാര്യമേഖലയിലേതിന് സമാനമായ സൗകര്യങ്ങളാണ് ഇന്ന് സർക്കാർ ആശുപത്രികളിൽ ഉള്ളത് എന്നും മന്ത്രി പറഞ്ഞു.

ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ റിപ്പോർട്ട് അവതരിപ്പിച്ചു.

 

കോതമംഗലം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു ജിജോ, അനൂപ് ജോർജ്, ജോർജ് അമ്പാട്ട്, വാർഡ് കൗൺസിലർ മിനി മാത്യു, നഗരസഭാ പ്രതിപക്ഷ നേതാവ് സി.പി.എസ് ബാലൻ, മുൻ നഗരസഭാ ചെയർമാൻ കെ.കെ ടോമി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രിസ്ലിൻ ജോർജ്ജ്, യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ എസ്. സതീഷ്, എം.പി.ഐ ചെയർമാൻ ഇ.കെ ശിവൻ, കൗൺസിലർമാരായ പി. എം നവാസ് , എൽദോസ് കേച്ചേരി, എച്ച്.എം.സി അംഗങ്ങളായ പി.പി മൈതീൻ ഷാ, അഡ്വ. മാർട്ടിൻ സണ്ണി, ടീന മാത്യു, മാത്യു മുക്കത്ത്, ഇന്ദിര ചന്ദ്രൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ തോമസ് തോമ്പ്രയിൽ, മനോജ്‌ ഗോപി, ഷാജി പീച്ചക്കര, സാജൻ അമ്പാട്ട്, ബേബി പൗലോസ്, ആന്റണി പുല്ലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: എം.ജി. സർവകലാശാല യുവജനോത്സവം ഇണൈമൈ 2026 മാർച്ച് 1-ന് തിരുവല്ലയിൽ നടന്ന മോഹിനിയാട്ട മത്സരത്തിൽ കോതമംഗലം ത്യക്കാരിയൂർ സ്വദേശിനിയും മാർ അത്തനേഷ്യസ് കോളേജ് എം.കോം ഒന്നാംവർഷ വിദ്യാർ ഥിനിയുമായ സാത്വിക നമ്പൂതിരി...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തോട്ടത്തിൽ കാവ് ശ്രീ മഹാകാളി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി.ഉത്സവത്തോടനുബന്ധിച്ച് മൂന്നാം ദിവസം നടന്ന കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ സി എം...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്തിന് സമീപം ചെങ്കര കനാലിൽ വീണ കാർ അഗ്നി രക്ഷാ സേന കരക്കു കയറ്റി. ഇന്നലെ വൈകിട്ടാണ് നാലംഗ സംഘം സഞ്ചരിച്ച മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് കനാലിൽ പതിച്ചത്....

CHUTTUVATTOM

കോതമംഗലം: കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കോതമംഗലം വാടാട്ടുപാറ റോഡിന് ഇരുവശവുമുള്ള അടിക്കാടുകള്‍ നാട്ടുകാര്‍ വെട്ടിത്തെളിച്ചു. പുളിമൂടുംചാല്‍ മുതല്‍ കമ്പിലൈന്‍ വരെയുള്ള ഭാഗത്തെ അടിക്കാടാണ് വെട്ടിനീക്കിയത്. വനപാലകരുടെ സഹകരണവും ഉണ്ടായിരുന്നു. ദൂരക്കാഴ്ച്ച...

CHUTTUVATTOM

കോതമംഗലം: പൊങ്ങൻചുവട് ഉന്നതിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇടമലയാർ ഡാമിനോട് ചേർന്നുള്ള ദുർഘട കാട്ടുപാതയിലൂടെ ഏകദേശം നാലോളം കിലോമീറ്ററുകൾ ദൂരെയാണ് ജനവാസ മേഖലയായ പൊങ്ങൻ ചുവട് ഉന്നതി സ്ഥിതി ചെയ്യുന്നത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്തുനിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച വൈകിട്ട് 3.30 ഓടെ കുടുംബശ്രീ യോഗത്തിനുപോയ സ്ത്രീകളാണ് ആനന്ദംകുടി എന്‍ആര്‍ ഭവനില്‍ സുഷമ രഘുവിന്റെ പറമ്പിലായി 16...

CHUTTUVATTOM

വടാട്ടുപാറ: ശ്രീ പൊയ്ക മഹാദേവ ക്ഷേത്രക്കുളനവീകരണത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ശ്രീ പൊയ്ക മഹാദേവന്റെ ആറാട്ട് ചടങ്ങ് നടക്കുന്ന പത്മതീര്‍ത്ഥക്കുളത്തിന്റെ നിര്‍മ്മാണം ഭക്തജനങ്ങളുടേയും ഗ്രാമവാസികളുടേയും ചിരകാല സ്വപ്നമാണ്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താലിപ്പാറക്ക് സമീപം കച്ചോലപ്പാറയില്‍ വീടിന് നേരെ കാട്ടാനയാക്രമണം. ആറാം വാര്‍ഡില്‍ താമസിക്കുന്ന പങ്കജാക്ഷിയുടെ വീടിന്റെ പുറകുവശമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീട്ടുവളപ്പിലുണ്ടായിരുന്ന കാര്‍ഷിക...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ ലിങ്ക് റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത് അപകടക്കെണിയാകുന്നു. എഎം റോഡില്‍നിന്ന് കോണ്‍ഗ്രസ് ഓഫീസ് വഴി ദേശീയപാതയിലേക്കെത്തുന്ന ലിങ്ക് റോഡിന്റെ അവസാന ഭാഗത്ത് കലുങ്കിനോട് ചേര്‍ന്നാണ് റോഡ് ഇടിഞ്ഞിട്ടുള്ളത്. കലുങ്കിന്റെ സംരക്ഷണഭിത്തിയും...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം, വാരപ്പെട്ടി, ആയവന എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്ന റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ പൊളിച്ചിട്ടിട്ട് മൂന്ന് മാസം. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേകവല കനാല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൈലൂര്‍...

error: Content is protected !!