കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എയുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.കഴിഞ്ഞ വികസന സമിതി യോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തിരുന്നു.ആയതു പ്രകാരം വാട്ടർ അതോറിറ്റി,കെ എസ് ഇ ബി,ദേശീയപാത(നിരത്ത്) ഉപവിഭാഗം,പൊതുമരാമത്ത്(നിരത്ത്)വിഭാഗം കോതമംഗലം,പൊതുമരാമത്ത്(നിരത്ത്)വിഭാഗം പോത്താനിക്കാട് എന്നീ ഓഫീസുകളിൽ നിന്നും സ്വീകരിച്ചിട്ടുള്ള നടപടി വിവരങ്ങൾ തഹസിൽദാർ യോഗത്തിൽ അറിയിച്ചു.
ചർച്ച ചെയ്ത വിഷയങ്ങളിൽ വിവിധ വകുപ്പുകൾ സമയബന്ധിതമായി നടപടി സ്വീകരിച്ച് പരിഹരിച്ചതിൽ യോഗം സംതൃപ്തി പ്രകടിപ്പിച്ചു.കോതമംഗലം മുനിസിപ്പാലിറ്റിയിലെ അനധികൃത വാഹന പാർക്കിംഗ് സംബന്ധിച്ച ചർച്ച ചെയ്തിട്ടുള്ളതും നടപടി സ്വീകരിക്കേണ്ടതായും യോഗം ചർച്ച ചെയ്തിട്ടുള്ളതാണ്. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിലുള്ള ലഹരി ഉപയോഗം സംബന്ധിച്ചുള്ള ചർച്ചയിൽ എക്സൈസ് വിഭാഗങ്ങളിലും സ്വീകരിച്ചിട്ടുള്ള നടപടി അഭിനന്ദനാർഹമാണെന്നും തുടർന്നും നിലവിലുള്ള രീതിയിലെ പ്രവർത്തനം തന്നെ ഇരു വിഭാഗങ്ങളിൽ നിന്നും ഉണ്ടാകണമെന്നും എം എൽ എ യോഗത്തിൽ അറിയിച്ചു.കെ എസ് ഇ ബി യുടെ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ലോകത്തിൽ ചർച്ച ചെയ്തിട്ടുള്ളതും പരിഹാരം കാണേണ്ടതായും തീരുമാനിച്ചിട്ടുള്ളതാണ്.ജനങ്ങൾക്ക് കനാൽ വഴി വെള്ളം ലഭ്യമാകുന്നതിനുള്ള നടപടി പി വി ഐ പി യുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
ഡിസംബർ പകുതിയോടെ തന്നെ നടപടി സ്വീകരിക്കുന്നതാണെന്ന് പി വി ഐ പി യി ൽ നിന്നും അറിയിച്ചു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,മുവാറ്റുപുഴ എം എൽ എ പ്രതിനിധി അഡ്വക്കേറ്റ് അജു മാത്യു,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.