Connect with us

Hi, what are you looking for?

NEWS

കോവിഡ്- 19: കോതമംഗലം താലൂക്കിൽ ഹോം കോറൻ്റയിനിൽ തുടരുന്നത് 1127 പേർ :- ആൻ്റണി ജോൺ MLA.

കോതമംഗലം: കോവിഡ് 19 മായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിൽ വിവിധ പഞ്ചായത്തുകളിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത് വിദേശത്ത് നിന്നെത്തിയവരും ,ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമായ 1987 പേരായിരുന്നുവെന്നും , നിരീക്ഷണത്തിലുണ്ടായിരുന്ന 860 പേർ നിരീക്ഷണം പൂർത്തി ആക്കിയതായും 1127 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്നും ആൻ്റണി ജോൺ MLA പറഞ്ഞു. പല്ലാരിമംഗലം പഞ്ചായത്തിൽ ആകെ 141 പേരായിരുന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നത് ഇതിൽ 88 പേർ വിദേശത്ത് നിന്ന് എത്തിയവരും,53 പേർ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരുമായിരുന്നു. വിദേശത്ത് നിന്നെത്തിയ 24 പേരും, മറ്റുള്ള 23 പേരുമടക്കം 47 പേർ നിരീക്ഷണം പൂർത്തി ആക്കിയതായും ഇനി 94 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ നിരീക്ഷണത്തിലുള്ള വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് കോ വിഡ് 19 സ്ഥിതീകരിക്കുകയും കളമശ്ശേരി മെഡിക്കൽ കോളേജിൽ സുഖം പ്രാപിച്ച് വരികയുമാണ്.

വാരപ്പെട്ടി പഞ്ചായത്തിൽ ആകെ 190 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് വിദേശത്ത് നിന്നെത്തിയ 73 പേരും, 113 മറ്റുള്ളവരും ഇതിൽ വിദേശത്ത് നിന്നെത്തിയ 71 പേരും മറ്റുള്ള 56 പേരുമടക്കം 127 പേർ നിരീക്ഷണം പൂർത്തി ആക്കി 63 പേർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. നെല്ലിക്കുഴി പഞ്ചായത്തിൽ വിദേശത്ത് നിന്നെത്തിയ 151 പേരും, മറ്റുള്ള 179 പേരുമടക്കം 330 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് ഇതിൽ വിദേശത്ത് നിന്നെത്തിയ 85 പേരും മറ്റുള്ള 37 പേരുമടക്കം 122 പേർ നിരീക്ഷണം പൂർത്തിയാക്കി 208 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്, ഇതിൽ മഹാരാഷ്ട്രയിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവർ വീട്ടിലെ അസൗകര്യം മൂലം ചെറുവട്ടൂർ ആയുർവേദ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. കോട്ടപ്പടി പഞ്ചായത്തിൽ വിദേശത്ത് നിന്നെത്തിയ വിദേശത്ത് നിന്നെത്തിയ 63 പേരും മറ്റുള്ള 107 പേരു മടക്കം 170 പേരാണുണ്ടായിരുന്നത് ഇതിൽ വിദേശത്ത് നിന്നെത്തിയ 57 പേരും മറ്റുള്ള 43പേരുമടക്കം 100 പേർ നിരീക്ഷണം പൂർത്തീകരിച്ചു, നിലവിൽ ഇവിടെ 70 പേരാണ് നിരീക്ഷണത്തിലുള്ളത്.

പിണ്ടിമന പഞ്ചായത്തിൽ വിദേശത്ത് നിന്ന് എത്തിയ 77 പേരും മറ്റുള്ള 106 പേരുമടക്കം 183 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്, ഇതിൽ വിദേശത്ത് നിന്നെത്തിയ 68 പേരും മറ്റുള്ള 41 പേരു മടക്കം 109 പേർ നിരീക്ഷണം പൂർത്തിയാക്കി നിലവിൽ 74 പേരാണ് നിരീക്ഷണത്തിലുള്ളത്. കീരംപാറ പഞ്ചായത്തിൽ വിദേശത്ത് നിന്നെത്തിയ 51 പേരും മറ്റുള്ള 100 പേരും അടക്കം 151 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു ഇതിൽ വിദേശത്ത് നിന്നെത്തിയ 50 പേരും, മറ്റുള്ള 52 പേരും നിരീക്ഷണം പൂർത്തിയാക്കി ഇനി 49 പേരാണ് നിരീക്ഷണത്തിലുള്ളത്. കുട്ടമ്പുഴ പഞ്ചായത്തിൽ വിദേശത്ത് നിന്നെത്തിയ 46 പേരും, മറ്റുള്ള 69 പേരുമടക്കം 115 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു ഇതിൽ വിദേശത്ത് നിന്നെത്തിയ 12 പേരും മറ്റുള്ള 16 പേരുമടക്കം 28 പേർ നിരീക്ഷണം പൂർത്തിയാക്കി, ഇനി 87 പേർ നിരീക്ഷണത്തിലുണ്ട്. കവളങ്ങാട് പഞ്ചായത്തിൽ വിദേശത്ത് നിന്നെത്തിയ 70 പേരും, മറ്റുള്ള 95 പേരുമടക്കം 165 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു ഇതിൽ വിദേശത്ത് നിന്നെത്തിയ 26 പേരും, മറ്റുള്ള 28 പേരുമടക്കം 54 പേർ നിരീക്ഷണം പൂർത്തിയാക്കി ,ഇപ്പോൾ 1I1 പേരാണ് നിരീക്ഷണത്തിലുള്ളത്.

കോതമംഗലം മുൻസിപ്പാലിറ്റിയിൽ വിദേശത്ത് നിന്നെത്തിയ 135 പേരും, മറ്റുള്ള 102 പേരുമടക്കം 237 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് ഇതിൽ വിദേശത്ത് നിന്നെത്തിയ 62 പേരും, മറ്റുള്ള 12 പേരും നിരീക്ഷണം പൂർത്തിയാക്കി, 163 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്, പോത്താനിക്കാട് പഞ്ചായത്തിൽ വിദേശത്ത് നിന്നെത്തിയ 60 പേരും മറ്റുള്ള 90 പേരുമടക്കം 150 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതിൽ വിദേശത്ത് നിന്നെത്തിയ 27 പേരും മറ്റുള്ള 19 പേരുമടക്കം 46 പേർ നിരീക്ഷണം പൂർത്തിയാക്കി 104 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. പൈങ്ങോട്ടൂർ പഞ്ചായത്തിൽ വിദേശത്ത് നിന്നെത്തിയ 49 പേരും, മറ്റുള്ള 106 പേരുമടക്കം 155 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതിൽ വിദേശത്ത് നിന്നെത്തിയ 18 പേരും മറ്റുള്ള 31 പേരും നിരീക്ഷണം പൂർത്തിയാക്കി ഇപ്പോൾ 106 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും MLA അറിയിച്ചു. കോറൻ റയിനിൽ ഉള്ളവർ നിരീക്ഷണ കാലാവധി കഴിയും വരെ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും MLA അഭ്യർത്ഥിച്ചു.

You May Also Like

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...