Connect with us

Hi, what are you looking for?

NEWS

പ്രവാസികൾക്കായി കോതമംഗലം മണ്ഡലത്തിൽ 3 കോവിഡ് കെയർ സെൻ്ററുകൾ ഒരുങ്ങുന്നു.

കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റയ്ൻ സൗകര്യം ഒരുക്കുന്നതിനായി കോതമംഗലം മണ്ഡലത്തിൽ 3 കോവിഡ് കെയർ സെൻ്ററുകൾ ഒരുങ്ങുന്നു. മാർ ബസോലിയസ് ദന്തൽ കോളേജ് നെല്ലിക്കുഴി 75 റൂമുകൾ (200ബെഡ്), ഇന്ദിരഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി 62 റൂമുകൾ (124 ബെഡ്), സെൻ്റ് ഗ്രിഗോറിയസ് ദന്തൽ കോളേജ് പിണ്ടിമന 54 റൂമുകൾ (108 ബെഡ്) എന്നിങ്ങനെ 3 കേന്ദ്രങ്ങളിലായി 191 റൂമുകളിലായി 432 ബെഡ്ഡുകൾ ഉള്ള കോവിഡ് കെയർ സെൻ്ററുകളാണ് പ്രവാസികൾക്കായി ഒരുങ്ങുന്നത്.

ഇവർക്ക് റൂമുകളിലേക്ക് ആവശ്യമായ ബെഡ്,പില്ലോ ബെഡ് ഷീറ്റ്,പുതപ്പ്,ബക്കറ്റ്,കപ്പ് അടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾക്കായുളള്ള സാധന സാമഗ്രികൾ അതാത് സെൻ്ററുകളിൽ എത്തിച്ച് കൊണ്ടിരിക്കുകയാണ്. സെൻ്ററുകൾ ഒരുക്കുന്നതിന് മുന്നോടിയായി ഫയർ ആൻ്റ് റസ്ക്യൂ യൂണിറ്റിൻ്റെയും,യുവജന വോളണ്ടിയർമാരുടേയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.ഇവരുടെ ഭക്ഷണത്തിൻ്റേയും കോവിഡ് കെയർ സെൻ്ററുകളുടെ ക്ലീനിങ്ങ് അടക്കമുള്ള കാര്യങ്ങളുടേയും ചുമതല അതാത് പഞ്ചായത്ത് സെക്രട്ടറിമാർക്കാണ്.

ഡെപ്യൂട്ടി തഹസിൽദാർമാരെ ഓരോ കേന്ദ്രങ്ങളുടേയും നോഡൽ ഓഫീസറർമാരായി നിയമിച്ചിട്ടുണ്ട്.ആന്റണി ജോൺ എംഎൽഎ,തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിലും കോവിഡ് കെയർ സെൻ്റർ ഒരുക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിച്ച് വരികയാണ്.

You May Also Like

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

error: Content is protected !!