കോതമംഗലം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി നന്ദനയാണ് മരിച്ചത്. അതേസമയം മരണത്തില്‍ ദുരൂഹതയെന്ന് മരിച്ച നന്ദനയുടെ കുടുംബം ആരോപിച്ചു. ഫീസ് അടയ്ക്കാന്‍ 35000 രൂപ അയച്ചുനല്‍കിയിരുന്നു. മകള്‍ അവസാനം വിളിച്ചത് വെള്ളിയാഴ്ച രാത്രിയാണെന്നും കുടുംബം. വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.



























































