കോതമംഗലം : ചരിത്ര വസ്തുതകൾ ഉൾക്കൊള്ളുന്ന കലാ പ്രകടങ്ങളെ ഭരണകൂടം ഭയപ്പെടുകയാണ്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ഇന്ന് നടക്കുന്ന അക്രമണങ്ങൾ പ്രതിഷേധാർഹമാണെന്നും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, കെ ജെ മാക്സി എം എൽ എ, കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,
എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം, റാണിക്കുട്ടി ജോർജ്,എം പി ഐ ചെയർമാൻ ഇ കെ ശിവൻ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌മാരായ പി എം മജീദ്, മിനി ഗോപി, ജെസ്സി സാജു, പി കെ ചന്ദ്രശേഖരൻ നായർ, സിബി മാത്യു, ഖദീജ മുഹമ്മദ്, ഗോപി മുട്ടത്ത്, കാന്തി വെള്ളക്കയ്യൻ,യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി വി ഡി പ്രസന്നകുമാർ, അംഗങ്ങളായ റോണി മാത്യു, എസ് കവിത,സന്തോഷ് കാല പി എം ഷെബീർ അലി, ഷെരീഫ് പാലോളി, ഷെറിൽ മന്തിനാട്, ജില്ലാ കോ ഓർഡിനേറ്റർ എ.ആർ രഞ്ജിത്ത്, ജില്ലാ ഓഫീസർ,ആർ പ്രജീഷ എന്നിവർ പ്രസംഗിച്ചു. കേരളോത്സവത്തിന് മുന്നോടിയായി നഗരത്തിൽ വർണ്ണ ശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു.
വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ബാനറുകൾക്ക് കീഴിൽ ഫ്ലോട്ടുകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ സമ്മേളന വേദിയായ മാർ ബേസിൽ ഗ്രൗണ്ടിൽ സമാപിച്ചു.
സമ്മേളനാനന്തരം വിധു പ്രതാപും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ബുധൻ രാവിലെ 9 ന് മാർ ബേസിൽ സ്കൂൾ വേദിയിൽ കലാ മത്സരങ്ങളും മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ കായിക മത്സരങ്ങളും നടക്കും.
വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കർ എ എം ഷംസിർ ഉദ്ഘാടനം ചെയ്യും.
