കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മേയ് മാസത്തിലെ വിവിധ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യത്തെ സാമൂഹിക സുരക്ഷ പെൻഷൻ വിതരണമാണിത്. കോതമംഗലം മണ്ഡലത്തിൽ പതിനാറ് സഹകരണ സംഘങ്ങൾ വഴി 12153 പേർക്കായി ഒരു കോടി എൺപത്തി ഏഴ് ലക്ഷത്തോളം രൂപയാണ് വിതരണം ചെയ്യുന്നത്. മണ്ഡലത്തിലെ സഹകരണ സംഘങ്ങൾ വഴിയുള്ള സാമൂഹിക സുരക്ഷ പെൻഷൻ വിതരണം പുരോഗമിക്കുകയാണെന്നും, ജൂൺ അഞ്ചിനകം പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും എം എൽ എ അറിയിച്ചു.
