Connect with us

Hi, what are you looking for?

NEWS

കോതമംഗലം ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് വരുന്ന തീർത്ഥാടകർക്ക് നേർച്ചസദ്യയ്ക്കായി കലവറനിറയ്ക്കൽ നടത്തി. കാർഷിക മേഖലയായ കോതമംഗലത്തെയും പരിസര പ്രദേശങ്ങളിലേയും കർഷകർ സമർപ്പിച്ച ആദ്യഫല ശേഖരണവും കാർഷീക വിഭവസമാഹരണവും നടത്തി. പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളിൽ വരുന്ന തീർത്ഥാടകർ ആരും വിശന്നിരിക്കാൻ പാടില്ല എന്ന പള്ളിമാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇടവകയിലെ 5 വാർഡുകളിലായി പ്രവർത്തിക്കുന്ന 28 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലാണ് വിഭവസമാഹരണം നടത്തിയത്. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ കലവറനിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.

മാർതോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്ജ് കൺവീനർ കെ.എ. നൗഷാദ് പള്ളി ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ ഏലിയാസ് കീരംപ്ലായിൽ സലിം ചെറിയാൻ മാലിൽ ബേബി പാറേക്കര ബിനോയി മണ്ണൻചേരിൽ എബി ചേലാട്ട് ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരം ഉണ്ടായിരുന്നു…… ഒക്ടോബർ 1-ാം തീയതി ചൊവ്വാഴ്ച രാവിലെ 6.30 ന് പ്രഭാത നമസ്കാരം 7.15 ന് വി.അഞ്ചിന്മേൽ കുർബ്ബാന അഭി. മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്തായുടെ .മുഖ്യകാർമ്മികത്വത്തിൽ. വൈകിട്ട് 5 മണിക്ക് വലിയ പള്ളിയിൽ നിന്നും പൊൻ വെള്ളി കുരിശുകൾ ആഘോഷമായി ചെറിയ പള്ളിയിലേക്ക് കൊണ്ടുവരുന്നു. 6 മണിക്ക് സന്ധ്യാ നമസ്ക്കാരം ഉണ്ടായിരിക്കും.

You May Also Like

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: സ്വാമിനാഥൻ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക ശില്പശാല കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്നു. യോഗത്തിൽ പ്രസിഡൻറ് കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ആൻറണി ജോൺ എം...

CHUTTUVATTOM

കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് തടസമായിരുന്ന സ്റ്റോപ്പ് മെമ്മോ മുനിസിപ്പാലിറ്റി പിന്‍വലിച്ചു. ഇതോടെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ തടസം നീങ്ങി. ബൈപ്പാസ് നിര്‍മ്മാണത്തിനായി കൊള്ളിക്കാട് ഭാഗത്തേക്കുള്ള മുനിസിപ്പല്‍ റോഡ് ഇല്ലാതാക്കിയിരുന്നു....

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തില്‍ തണ്ണിമത്തന്‍ കൃഷിയില്‍ നൂറ് മേനി വിളവ് നേടി യുവകര്‍ഷകനായ ജെറി ജോയി. പാട്ടത്തിന് എടുത്ത രണ്ട് ഏക്കര്‍ കൃഷിയിടത്തില്‍ കിരണ്‍ ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്.ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള...

CHUTTUVATTOM

കോതമംഗലം:സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളജിനുള്ള കേരള സ്പോർട്സ് കൗൺസിലിന്റെ ജി വി രാജ പുരസ്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനു സമ്മാനിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: ദേശീയപാതയില്‍ കറുകടത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മിഥുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. കറുകടം മൗണ്ട് കാര്‍മല്‍ കോളേജിനുസമീപം ബുധനാഴ്ച വൈകിട്ട്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയോടു ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ചാമപ്പാറയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി കല്ലടി ഭാഗത്ത് വെള്ളം വറ്റിയ കൈത്തോട്ടിലെ പാറയിലാണ് ജഡം കിടന്നിരുന്നത്. ഉദേശം ഒന്‍പതുവയസ് പ്രായമുള്ള...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ഒ പി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...

error: Content is protected !!