കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം ശോഭന പടിക്ക് സമീപത്തുള്ള വളവിൽ ഇന്ന് പുലർച്ചെ ആണ് ട്രാവലർ മറിഞ്ഞത്. ചാവക്കാട് നിന്ന് മൂന്നാറിന് പോയ വിനോദസഞ്ചാരികളുടെ ടെമ്പോ ട്രാവലർ ആണ് അപകടത്തിൽ പെട്ടത്. റോഡിന് കുറുകെ വാഹനം മറിഞ്ഞതോടെ ദേശീയപാത വഴിയുള്ള ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചു. ട്രാവലറിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കുകളോടുകൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും , പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു.



























































