കോതമംഗലം: കോതമംഗലം സർവീസ് സഹകരണ ബാങ്കിൻ്റെ നേത്യത്വത്തിൽ കാരക്കുന്നം താന്നിക്കത്തടം കോളനിയിൽ താമസിക്കുന്ന പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ സ്കൂളിൽ 6,9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനായി ടെലിവിഷൻ നൽകി. ആൻ്റണി ജോൺ എം എൽ എ ടെലിവിഷൻ കൈമാറി.ബാങ്ക് പ്രസിഡൻ്റ് കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി റോയി എബ്രാഹം,ബ്രാഞ്ച് മാനേജർ ലൈജു പൗലോസ്,ബിനു സ്കറിയ,യാസർ അലിയാർ,വിനു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
