കോതമംഗലം : നീതി നിഷേധത്തിനെതിരെയും, സഭാവിശ്വാസികൾക്ക് എതിരെയുള്ള അക്രമത്തിനെതിരെയും, ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടിയും പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും, വന്ദ്യ ബർ യൂഹന്നോൻ റമ്പാച്ചനും നടത്തുന്ന സമരങ്ങൾക്ക് എല്ലാ വിധ പിന്തുണയും ആഹ്വാനം ചെയ്തുകൊണ്ട് കോതമംഗലം സെന്റ് ജോൺസ് മിഷൻ നടത്തുന്ന അനിശ്ചിതകാല റിലേ ഉപവാസ സമരത്തിന്റെ ഒൻപതാം ദിവസ സമ്മേളനം, സെന്റ് ജോൺസ് മിഷൻ ട്രസ്റ്റ് അംഗം ശ്രീ. MS ബെന്നി ഉദ്ഘാടനം ചെയ്തു.
ഒരു ജനാധിപത്യ രാജ്യത്ത് നീതി നിഷേധിക്കപ്പെടുമ്പോൾ, അതിനെതിരെ നടപടി എടുക്കുവാനും, നിയമനിർമാണം നടത്തുവാനും, സർക്കാരിനും ധാർമ്മികമായ ഉത്തരവാദിത്വവും കടമയും ഉണ്ടെന്നും, പ്രാർത്ഥനയാലും ഉപവാസത്താലും അക്രമങ്ങളെ ഇല്ലായ്മ ചെയ്യുവാൻ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകും എന്നും, പരി. യാക്കോബായ സുറിയാനി സഭ ദൈവത്താൽ തിരഞ്ഞെടുത്ത സഭ ആണെന്നും, പൂർവ്വ പിതാക്കന്മാർ ഒട്ടേറെ പീഡനങ്ങൾ ഏറ്റ് വളർത്തിയെടുത്ത സഭ ആണെന്നും, ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ MS ബെന്നി പറഞ്ഞു. ശ്രീ. ഗോഡ്ളി പി ജോണി, ശ്രീ. ജോണി തോളേലി, ശ്രീ. വർഗിസ് വേട്ടാംപാറ, സിസ്റ്റർ സൂസന്ന എന്നിവർ സമീപം.



























































