Connect with us

Hi, what are you looking for?

NEWS

തൊണ്ണൂറ്റി ഒൻപതിന്റെ നിറവിൽ കോതമംഗലത്തിന്റെ സ്വന്തം സാധു.

കോതമംഗലം : എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ ഉണ്ട് കോതമംഗലത്ത്. ദൈവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന, എളിമ മാത്രം കൈമുതലായ ഒരു വയോധികൻ. കോതമംഗലത്തിന്റെ സ്വന്തം സാധു ഇട്ടിയവിര. എളിമയുള്ള ജീവിതം നയിക്കുന്നതുകൊണ്ടാകാം സാധു എന്നാ പേര് അദ്ദേഹത്തിന് ലഭിച്ചത്. 99 വയസ് പിന്നിടുമ്പോഴും നല്ല ഉപദേശങ്ങൾ നൽകി ആയിരങ്ങളെ ദൈവത്തിന്റെ വഴിയിലേക്ക് അടുപ്പിക്കുകയാണ് ഈ ദാസൻ.പതിനായിരക്കണക്കിന് വേദികളിൽ ദൈവത്തിന്റെ ശക്തിയും, സ്നേഹവും എന്താണെന്നു പഠിപ്പിച്ച സാധു ഇട്ടിയവിര എന്നാ മനുഷ്യ സ്‌നേഹി ഇക്കാലമത്രെയും സമൂഹത്തിന് പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണ്. 99 ന്റെ നിറവിലും ദൈവത്തിന്റെ വീനിത വിധേയനായി കഴിയുകയാണിദ്ദേഹം.

ലോകം കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകയും, അഗതി കളുടെ അമ്മയുമായ മദർ തെരേസക്ക് ശേഷം, മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്സർ അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തി കൂടിയാണ് സാധു ഇട്ടിയവിര.അത് തന്നെയാണ് ഈ വ്യകതിത്വത്തെ വേറിട്ടതാക്കുന്നതും.1981 ൽ ആണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിക്കുന്നത്. ഏകദേശം 150ഓളം പുസ്തകങ്ങളുടെ രചയിതാവ്. അതിൽ തന്നെ മലയാളവും, ഇംഗ്ലീഷും ഉൾപെടും. നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.1983ൽ അൽബേറിയൻ അന്തർദേശീയ അവാർഡും ലഭിച്ചു. 97ൽ ദർശന അവാർഡും, 98ൽ മങ്കുഴിക്കരി അവാർഡും 2005ൽ ബിഷപ് വയലിൽ അവാർഡും നേടി ശ്രെദ്ധയനായി . ഇന്ത്യയിലും, വിദേശത്തുമായി ദൈവ വചന പ്രഘോഷണത്തിനായി നിരവധി തവണ ചുറ്റി സഞ്ചരിച്ചു. 1960 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി ‘പിതാവും പുത്രനും’ മാത്രം 80000 കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. ഇത്‌ പത്തോളം ഇന്‍ഡ്യന്‍ – വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയെന്നതും ശ്രദ്ധ യര്‍ഹിക്കുന്നു.

സമാഹരിക്കപ്പെടാത്തതായി അദ്ദേഹത്തിന്റെ 7000ൽ പരം ലേഖനങ്ങളെങ്കിലും ഇനിയുമുണ്ടാകും. കോട്ടയം ജില്ലയിലെ പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും 5 മത്തെ മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം. സാധുവിന്റെ കുടുംബജീവിതം തുടങ്ങിയത് 1978 ല്‍ തന്റെ 56-ാം വയസിലാണ്. തിരുവല്ല മണലേല്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകള്‍ ലാലിയാണ് ഭാര്യ. ഏക മകന്‍ ജിജോ ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. ജിജോയുടെ ഭാര്യ ജെയ്‌സി, ചെറുമകള്‍ എമ്മ, ഇവരെ കൂടാതെ തന്റെ വളര്‍ത്തുമൃഗങ്ങളും 10 ഏക്കര്‍ ജൈവ കൃഷിയിടവും എല്ലാംകൂടി ചേർന്നതാണ് സാധുവിന്റെ കോതമംഗലം ഇരമല്ലൂരിലെ കുടുംബ മെന്ന സ്വർഗം . 99 ന്റെ നിറവിലും പ്രാർത്ഥനയും, എഴുത്തുമായി തന്റെ ലാളിത്യം നിറഞ്ഞ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് എളിമയുടെയും, നന്മയുടെയും ഈ സാരോപദേശകൻ.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...

AGRICULTURE

കോതമംഗലം :മട്ടുപാവിലെ പഴ വർഗ കൃഷിയിലൂടെ പുതു ചരിത്രം രചിക്കുകയാണ് പോത്താനിക്കാട് സ്വദേശി എബ്രഹാം. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസിന് മുകളിലാകെ പഴ വർഗങ്ങൾ കൃഷി ചെയ്തിരിക്കുകയാണ്.മുറ്റം നിറയെ ആകട്ടെ കൊനൂർ പക്ഷികളുടെ വൻ...

EDITORS CHOICE

കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ...

AGRICULTURE

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ്...

EDITORS CHOICE

കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ,...

EDITORS CHOICE

കോതമംഗലം : ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്‌മസ് കൂടി വന്നെത്തി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ് ദിനങ്ങൾ. ഓരോരുത്തരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. സാധാരണ വിശ്വാസികൾ നക്ഷത്രങ്ങളും...

EDITORS CHOICE

കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും...

Entertainment

കോതമംഗലം : ചലച്ചിത്ര പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ്...

EDITORS CHOICE

കൊച്ചി : വരച്ച് വരച്ച് ആ വരയിലൂടെ അപൂർവ ഭാഗ്യം ലഭിച്ച ആത്മസന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ നവീൻ ചെറിയാൻ അബ്രഹാം . കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരച്ച് അദ്ദേഹത്തെ നേരിട്ട്...

error: Content is protected !!