കോതമംഗലം : കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി നാടുകാണി ഫുൾഫിൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ സാൻജോ ഭവനിൽ വച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി ക്കാർക്കും കിടപ്പു രോഗികൾക്കും ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. കോതമംഗലം MLA ആൻ്റണി ജോൺ ഫുഡ് കിറ്റിൻ്റെ വിതരണോത്ഘാടനം നിർവ്വഹിച്ചു. രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കീരംപാറ അധ്യക്ഷത വഹിച്ചു .
സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് ജെ.പറയിടം ആമുഖ സന്ദേശം നൽകി . സാൻജോ ഭവനിലെ ഭിന്നശേഷിക്കാർ നിർമ്മിച്ച മാസ്റ്റുകൾ MLA ക്ക് കൈമാറി . ലീലാമ്മ തോമസ് ,ജോൺസൻ കറുകപ്പിള്ളിൽ, സോയി ജോസഫ് ,ജിബിൻ ജോർജ്, മേരി ജോസഫ്, ജിമ്മി പി.മാത്യു , മെർളിൻ സണ്ണി എന്നിവർ സംബസിച്ചു . 1000 രൂപ വിലയുള്ള 15 ഇനം സാധനങ്ങളടങ്ങിയ ഫുഡ് കിറ്റുകൾ 70 -ളം പേർക്ക് വിതരണം ചെയ്തു . ഭിന്നശേഷിക്കാരുടെയും നിത്യ കിടപ്പു രോഗികളുടെയു ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ രൂപം കൊടുത്തിട്ടുള്ളതാണ് ഫുൾഫിൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന് ചെയർപെഴ്സൻ ലീല മ്മ തോമസ് പറഞ്ഞു.