കോതമംഗലം : കോതമംഗലം നഗരസഭ പെരിയാർ,മൂവാറ്റുപുഴയാർ എന്നിവയിലും ഇവയുടെ കൈവഴികളിലും അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണ്, ചെളി എന്നിവ നീക്കം ചെയ്യുന്നതിന് ഓപ്പറേഷൻ വാഹിനി എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയിലെ കുരൂർ തോട് നവീകരണ പ്രവർത്തനങ്ങൾക്കായുള്ള ആലോചനാ യോഗം യോഗം ചേർന്നു.നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിൻസി തങ്കച്ചൻ,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,വില്ലേജ് ഓഫീസർ നസീറ റ്റി എ,ഇറിഗേഷൻ വകുപ്പ് എഞ്ചിനീയർ വിജികുമാർ ബി,പിഡബ്ല്യൂ ഡി അസിസ്റ്റൻ്റ് എഞ്ചിനീയർ അരുൺ എം എസ്,മുനിസിപ്പൽ എഞ്ചിനീയർ,അസിസ്റ്റന്റ് എഞ്ചിനീയർ,നഗരസഭ സെക്രട്ടറി, ഹെൽത്ത് സൂപ്പർ വൈസർ,നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



























































