കോതമംഗലം : കോതമംഗലം റവന്യൂ ടവർ പരിസരം സഞ്ചാരയോഗ്യമാക്കുവാൻ 12 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. റവന്യൂ ടവറിന്റെ ചുറ്റുറോഡുകൾ കാലങ്ങളായി തകർന്ന നിലയിലായിരുന്നു. വാഹന ഗതാഗതവും, കാൽനടയാത്രയും ദുസഹമായ അവസ്ഥയിലായിരുന്നു. റോഡ് ടാറിങ്ങിനോടൊപ്പം ഇന്റർലോക്ക് വിരിച്ചും,കോൺക്രീറ്റിങ്ങ് നടത്തിയുമാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നത്.കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്.ടെണ്ടർ നടപടികൾ വേഗത്തിലാക്കുമെന്ന് എം എൽ എ അറിയിച്ചു.
