കോതമംഗലം: രാമല്ലൂര്‍ കരിങ്ങഴയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതിലൈൻ കമ്പിയിൽ നിന്നും അപകടമുണ്ടാകാതെ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു .കരിങ്ങഴ വലിയപറമ്പിൽ സൂസിപീറ്ററിന്റെ വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതിലൈന്‍ കമ്പി ആണ് ബുധനാഴ്ച വൈകുന്നേരം നടക്കല്ലിൽ ഇരുന്ന സുസി യുടെ സമീപത്തായി പൊട്ടി വീണത്. ഇവരുടെ അപേക്ഷ പ്രകാരം വീടിനു മുകളിലൂടെ പോകുന്ന വൈദൂതി ലൈൻ മാറ്റിസ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥരുടെ ശ്രമം നേരത്തെ സമീപമുള്ള മറ്റൊരുവീട്ടുകാരാണ് തടസ്സപ്പെടുത്തിയത് എന്ന് സൂസിയുടെ മകൾ ആഷ്‌ലി ആരോപിച്ചു . പൊട്ടിയ ലൈൻകമ്പി ഇനിയും വീടിനു മുകളിലൂടെ വലിക്കാൻ അനുവദിക്കില്ലെന്ന് സൂസി കെഎസ്ഇബി ജീവനക്കാരെ അറിയിച്ചു.
