പുതുപ്പാടി : മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സീനിയർ സിറ്റിസൺസ് ദിനം ആഗസ്റ്റ് 21-ന് സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. “Respect, Appreciate, Celebrate” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു സാമൂഹിക ഉത്തരവാദിത്വത്തിന്റെ അനുഭവമായി. പ്രിൻസിപ്പൽ ഡോ. സോളമൻ കെ. പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഷാജു വർഗീസ് (ഡീൻ), Mr. ബിബിൻ ബാബു ( അക്കാദമിക് കോർഡിനേറ്റർ )Ms. നിമ്മി എൻ. എബ്രഹാം (HOD) എന്നിവർ ആശംസകൾ അറിയിച്ചുസംസാരിച്ചു. ഫാക്കൽട്ടി കോ-ഓർഡിനേറ്ററായി Ms. അലിൻ എബ്രഹാം സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ സെബിൻ സാജിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഡിജിറ്റൽ ലോകത്തി ൽ ഒറ്റപ്പെടലിലേക്ക് നീങ്ങുന്ന മുതിർന്ന പൗരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരിക, അവരോട് ആദരവ് പ്രകടിപ്പിക്കുകയും ജീവിതാനുഭവങ്ങളിൽ നിന്ന് പുതിയ തലമുറക്ക് പഠിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
സാമൂഹിക ഇടപെടലുകളും വിദ്യാർത്ഥികളുടെ പങ്കാളിത്തവും നിറഞ്ഞുനിന്ന പരിപാടി, മുതിർന്ന പൗരന്മാർക്ക് സന്തോഷവും സ്‌നേഹവും പകർന്നുനൽകുന്ന ഒരു മനോഹര അനുഭവമായി.
