കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് – കൃഷ്ണപുരം കോളനി ഫോറസ്റ്റ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിജോ ആന്റണി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ബീന റോജോ,മുൻ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,മെമ്പർമാരായ സിനി ബിജു,അൽഫോൻസാ സാജു,ബേസിൽ ബേബി,റേഞ്ച് ഓഫീസർ ഇബ്രാഹിം,പൊതു പ്രവർത്തകരായ സാബു വർഗീസ്,കെ ഓ കുര്യാക്കോസ്,പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
