Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 11.20 കോടി രൂപയുടെ രണ്ടാം ഘട്ട വികസനം.

കോതമംഗലം :  കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 11.20 കോടി രൂപയുടെ  രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമ സഭയിൽ  വ്യക്തമാക്കി. കൂരികുളം ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയുടെ  നിലവിലെ സ്ഥിതി സംബന്ധിച്ചും,എറെ മത്സ്യ കർഷകരുള്ള കോതമംഗലം മണ്ഡലത്തിൽ മത്സ്യ കർഷകർക്ക് ഏറെ പ്രയോജനം ലഭിക്കുന്നതുമായ ഹാച്ചറിയുടെ  രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും എം എൽ എ നിയമ സഭയിൽ ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലത്തിലെ കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ ഹാച്ചറി കെട്ടിടം,നഴ്സറി കുളങ്ങൾ,ബ്രൂഡ് മത്സ്യക്കുളം എന്നിവ ഉൾപ്പെടുന്ന ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്,സർക്കാർ ഫിഷ് സീഡ് ഫാമുകൾ / ഹാച്ചറികൾ  എന്നിവിടങ്ങളിൽ നിന്നും മത്സ്യ സ്പോൺ എടുത്ത് വളർത്തി ഫിംഗർ ലിങ്ക്സ് (നാല് സെൻറീമീറ്റർ) വലുപ്പത്തിൽ ആക്കി കർഷകർക്ക് വിതരണം ചെയ്തു വരുന്നു.

നാളിതുവരെ ആകെ 43.21 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിച്ച്  വിൽപ്പന നടത്തിയിട്ടുണ്ട്.കൂടാതെ നടപ്പ് സാമ്പത്തിക വർഷം 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനം നടന്നു വരുന്നു. ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി ആർ ഐ ഡി എഫ് ട്രാഞ്ചേ xxv – ൽ ഉൾപ്പെടുത്തി 11.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഓവർ ഹെഡ് വാട്ടർടാങ്ക്, 2 ബ്രൂഡ് സ്റ്റോക്ക് കുളങ്ങൾ,27 റിയറിങ്ങ് കുളങ്ങൾ,ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്,ചുറ്റുമതിൽ,അപ്രോച്ച് റോഡ്,സി സി ടി വി,ഹൈമാസ്റ്റ് ലൈറ്റ്,ഇലക്ട്രിഫിക്കേഷൻ എന്നീ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ടി പദ്ധതിയുടെ സാങ്കേതിക അനുമതിക്കായുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കലും മണ്ണ് പരിശോധനയും പൂർത്തീകരിച്ചിട്ടുണ്ട്.

ഹാച്ചറിയുടെ ഡിസൈനിങ്ങ് വർക്ക് നടന്നു വരുന്നു.രണ്ടാംഘട്ട പ്രോജക്റ്റിന് സാങ്കേതിക അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.നിലവിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മത്സ്യ ഉൽപാദനവും,വിപണനവും  നടന്നു വരുന്നു.ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി ടെൻഡർ നടപടികൾക്കുശേഷം 12 മാസം കൊണ്ട്  നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും,രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ  പൂർത്തിയാകുന്നതോടെ കൂരികളും മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി പൂർണ്ണതോതിൽ മത്സ്യോല്പാദനത്തിന് സജ്ജമാകുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ആന്റണി ജോൺ എം എൽ എ യെ നിയമ സഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം : കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം ഓൺലൈൻ മുഖേന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 1987...

CHUTTUVATTOM

കോതമംഗലം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു....

error: Content is protected !!