Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് / പോസ്റ്റ്‌ കോവിഡ് / മിനി ഐ സി യു സൗകര്യവും ആരംഭിച്ചു.

കോതമംഗലം : കുട്ടമ്പുഴ കടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് / പോസ്റ്റ്‌ കോവിഡ് / മിനി ഐ സി യു സൗകര്യവും ആരംഭിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർ കെ എ സിബി,ഡെപ്യൂട്ടി ഡി എം ഒ ഡോക്ടർ വിവേക്,സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ വി പ്രദീപ് കുമാർ,സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജൻ ഭാസ്കർ,നാഷണൽ ഹെൽത്ത് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ മനേഷ് ബി ആർ,മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ് തുളസി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷിജു ടി കെ സ്വാഗതവും സ്റ്റാഫ് നേഴ്സ് ലിസി നന്ദിയും പറഞ്ഞു.പാരമോണിറ്റർ,സെന്റ്രൽ ഓക്സിജൻ സപ്ലെ സക്ഷൻ അപാരറ്റസ്,ഐ സി യു കോട്ട്,ഡ്രെസ്സിങ്ങ് ട്രോളി,വെർട്ടിക്കൽ സ്റ്റീമർ,ക്രാഷ് കാർട്ട്,ബയോ മെഡിക്കൽ വേസ്റ്റ് കളക്ഷൻ ഏരിയ,ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് ട്രോളി,ബക്കറ്റ് ക്ലീനിങ്ങ് സിസ്റ്റം,ഹാന്റ് ഡ്രയർ,ഡിജിറ്റൽ ബി പി മോണിറ്റർ,ടോർച്ച് സ്റ്റെറിലൈസർ,മോഡുലാർ റാക്ക് അടക്കമുള്ള സൗകര്യങ്ങളാണ് കോവിഡ് / പോസ്റ്റ്‌ കോവിഡ് ചികിത്സാ സൗകര്യങ്ങളുടെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുള്ളത്.

പൊതു മേഖല സ്ഥാപനമായ സെന്റ്രൽ വെയർ ഹൗസിങ്ങ് കോർപറേഷന്റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടിൽ നിന്നുമാണ് ഇതിനാവശ്യമായ 10 ലക്ഷം രൂപ ലഭ്യമാക്കിയത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കുട്ടമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിനു ശേഷം ശേഷം ഇ – ഹെൽത്,ശ്വാസ ക്ലിനിക്,ആശ്വാസ ക്ലിനിക്, ഒഫ്താൽമോസ്കോപ്പ്,ജെറിയാട്ടിക്സ് ക്ലിനിക് അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ ഇവിടെ ലഭിക്കുന്നുണ്ട്.എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചിരുന്നു.ഇതിനു പുറമെയാണ് ഇപ്പോൾ കോവിഡ് / പോസ്റ്റ് കോവിഡ് ചികിത്സ സൗകര്യങ്ങൾ കൂടി ഒരുക്കിയിട്ടുള്ളത്.മിനി ഐ സി യു സംവിധാനത്തോട് കൂടിയാണ് ക്രമീകരിച്ചിട്ടുള്ളത്.

You May Also Like

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം : സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ ബുധനാഴ്ച കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിൽ നടക്കുന്ന നീന്തൽ-വാട്ടർ പോളോ മത്സരങ്ങൾ ആവേശകരമായി തുടരുന്നു. നാളെ വൈകുന്നേരം 3 മണിയോടുകൂടി...

NEWS

കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

error: Content is protected !!