കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ പ്രീ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പ്രവർത്തന പുസ്തകമായ “കളിത്തോണി ” ലഭ്യമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പൂക്കളും പൂമ്പാറ്റകളും ഉൾപ്പെടെ ഇഷ്ട കഥാപാത്രങ്ങൾ എല്ലാം അടങ്ങുന്ന സചിത്ര പ്രവർത്തന പുസ്തകമാണ് കളിത്തോണി. മണ്ഡലത്തിലെ 22 പ്രീ സ്കൂളുകളിലായി 3+ലെ 465 കുട്ടികൾക്കും 4+ലെ 443 കുട്ടികൾക്കുമാണ് കളിത്തോണി പുസ്തകത്തിൻ്റെ മൂന്നു ഭാഗങ്ങൾ ലഭ്യമാക്കുന്നത്.
കൂടാതെ 3+,4+ കളിത്തോണിയുടെ അധ്യാപക സഹായിയും ഇതോടൊപ്പം അധ്യാപകർക്കും ലഭ്യമാക്കും. കളിത്തോണിയിലെ വിഭവങ്ങളിലൂടെ ആസ്വാദ്യമായ അനുഭവത്തിലൂടെ വിവിധ വികാസ മേഖലകളിലെ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാൻ കഴിയുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.