കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും ഇന്നലെ ഉച്ചയ്ക്ക് 12:00 മണി സമയത്ത് പോത്താനിക്കാട് കരയിൽ നിന്നും കോതമംഗലം താലൂക്ക് പോത്താനിക്കാട് വില്ലേജ് പോത്താനിക്കാട് കരയിൽ മല നിരപ്പേൽ വീട്ടിൽ എംകെ തങ്കപ്പൻ വൻ മകൻ പ്രമോദ് തങ്കപ്പൻ (31) എന്നയാളെ അനധികൃതമായി 37 കുപ്പി വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് കേസ് എടുത്തു. ഒക്ടോബർ 1,2 തീയതികൾ ഡ്രൈ ഡേ ആയതിനാൽ ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി പ്രതി വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
