കോതമംഗലം: അടിവാട് ദേശീയ വായനശാലക്ക് സമീപം അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു. ഞായര്‍ രാത്രി എട്ടോടെയാണ് സംഭവം. സ്വകാര്യ കെട്ടിടത്തില്‍ കൂട്ടമായി വാടകക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് ഏറ്റുമുട്ടിയത്. കുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശി അക്‌റമുല്‍ ഇസ്‌ലാമിനെ (28) പോത്താനിക്കാട് പൊലീസ് അറസ്്റ്റ് ചെയ്തു. പരിക്കേറ്റയാളെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
