കോതമംഗലം : പോത്താനിക്കാട്ട് കെ .എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിനായി നിർമ്മിച്ച പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ആൻ്റണി ജോൺ എം.എൽ.എ, മുൻ എം.എൽ.എ എൽദോ എബ്രഹാം, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം സാലി ഐപ്പ്, ചീഫ് എൻജിനീയർ എം.എ ടെൻസൺ തുടങ്ങിയവർ സംസാരിച്ചു.മന്ത്രിക്ക് വേണ്ടി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. 2820 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായിട്ടാണ് കെട്ടിടം. ക്യാഷ് കൗണ്ടർ താഴത്തെ നിലയിൽ പ്രവർത്തിക്കും.