പോത്താനിക്കാട് : വാറ്റുചാരായവുമായി സ്കൂട്ടറിൽ കറങ്ങി നടന്നയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടവൂർ, ചാത്തമറ്റം സ്വദേശി മംഗലത്ത് ബേസിൽ മാത്യുവിനെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടൂർ ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് സ്കൂട്ടറിൽ മൂന്ന് ലിറ്റർ ചാരായവുമായി എത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അബ്കാരി നിയമ പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പോത്താനിക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ജോബി K G, ASI അഷറഫ്, ഗിരീഷ് കുമാർ, ധയേഷ്, അനസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
