കോതമംഗലം: 31 വർഷത്തെ സേവനത്തിന് ശേഷം (31-05-2021) സർവ്വീസിൽ നിന്നും വിരമിക്കുന്ന കോതമംഗലം ട്രാഫിക് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വേണുഗോപാലൻ സാറിന്റെ റിട്ടയർമെന്റ് ചടങ്ങിൽ വച്ച് പോലീസ് സംഘടനകളുടെയും,ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും ഉപഹാരങ്ങൾ നൽകുകയുണ്ടായി. ഉപഹാരമായി ലഭിച്ച സ്വർണ്ണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ആൻ്റണി ജോൺ എം എൽ എ യ്ക്ക് കൈമാറി. ചടങ്ങിൽ പോലീസ് ഇൻസ്പെക്ടർ അനിൽ ബി,കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി അജിത് കുമാർ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ എ എസ് ഐ ഉബൈസ് എം എം,സി പി ഒ മാരായ ഗിരീഷ് കുമാർ,പി എ ഷിയാസ്,ട്രാഫിക് എസ് ഐ രാജു ജേക്കബ്,എ എസ് ഐ സലാം എന്നിവർ പങ്കെടുത്തു.
