കോതമംഗലം: കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന നിനി , ഷോജി ഷാജി, ആമിന അബ്ദുൾ ഖാദിർ കൊപോത കേസുകളിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
ആന്റണി ജോൺ MLA യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന നിനി , ഷോജി ഷാജി, ആമിന അബ്ദുൾ ഖാദിർ എന്നീ കൊലപാതക കേസുകളിലെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി സംബന്‌ധിച്ചായിരുന്നു MLA യുടെ ചോദ്യം. ടി. കേസുകളിൽ അന്വേഷണം ഊർജിതമാക്കി കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുവാൻ നടപടി സ്വീകരിക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന നിനി , ഷോജി ഷാജി, ആമിന അബ്ദുൾ ഖാദിർ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 3 കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ക്രൈം നമ്പർ 218/ CB/ EKM / 2009 ആയി രജിസ്റ്റർ ചെയ്ത നിനി കൊലപാതക കേസിലേക്ക് നാളിതു വരെ നടത്തിയ അന്വേഷണത്തിൽ ഈ കേസിലെ കുറ്റകൃത്യം നടത്തിയ പ്രതിയേയോ കവർച്ച മുതലുകളെ പറ്റിയോ ഇതുവരെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ലാത്തതാണ് .
ക്രൈംബ്രാഞ്ച് ക്രൈം നമ്പർ 779/ CB/ EKM / R/ 2012 ആയി രജിസ്റ്റർ ചെയ്ത ഷോജി ഷാജി കൊലപാതക കേസിൽ ഊർജ്ജിതമായി അന്വേഷണം നടത്തി വരുന്നു.
ക്രൈംബ്രാഞ്ച് ക്രൈം നമ്പർ 257/ CB/ EKM / R/ 2021 ആയി രജിസ്റ്റർ ചെയ്ത കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആൾക്കാരെ കേന്ദ്രീകരിച്ച് ഊർജ്ജിതമായി അന്വേഷണം നടത്തിവരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ MLA യെ നിയമസഭയിൽ അറിയിച്ചു.