കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത് കുമാർ എന്നിവരാണ് കോതമംഗലം പോലീസിൻ്റെ പിടിയിലായത്. രാത്രി 9 മണിയോടെ വാഹന പരിശോധനക്കിടെ സംശയാസ്പദമായ രീതിയിൽ തങ്കളത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്. കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
