കോതമംഗലം :- പിണ്ടിമന പഞ്ചായത്തിലെ തണ്ണിത്തോട് പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാലത്തിന് സമീപം ബി ജെ പി ധർണ്ണ സമരം നടത്തുകയുണ്ടായി, ഈ ധർണ്ണ സമരത്തിൽ അധികാരികളുടെ കണ്ണ് തുറക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പൊതുജനത്തിന് ഒപ്പം നിന്ന് സമരത്തിന് നേതൃത്വം കൊടുത്ത പിണ്ടിമന ഏഴാം വാർഡ് മെമ്പറും BJP പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ അരുണിന്റെ നേതൃത്ത്വത്തിൽ MLA . ആന്റണി ജോണിന്റെ ഭവനത്തിൽ എത്തി തണ്ണിത്തോട് പാലം പുനർനിർമ്മിക്കുന്നതിനാവശ്യമായ നപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയും പാലത്തിന്റെ അപകട അവസ്ഥയെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.
PWD യുടെ പാലം പണികൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥർമാരെ അറിയിച്ച് വേണ്ട നടപടി അത്രയും പെട്ടെന്ന് കൈക്കൊള്ളുമെന്ന് MLA ഉറപ്പുനൽകി. കൂടാതെ അയക്കാട് മുതൽ വെറ്റിലപ്പാറ വരെയുള്ള പ്രധാന സഞ്ചാര പാത വർഷങ്ങളായി വീതി കുറഞ്ഞതും കൊടും വളവുകളും നിറഞ്ഞതാണ് ഈ റോഡ് വീതി കൂട്ടി റബറൈസ്ഡ് ആക്കി ടാർ ചെയ്യുവാനും, അതുപോലെ ചിറ്റേക്കാട്ട് കാവുംപടി മുതൽ തടത്തികവല വരെ യുള്ള കുണ്ടും കുഴിയും നിറഞ്ഞ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലുള്ള റോഡും എത്രയും പെട്ടന്ന് ടാറിങ് നടത്തി തരണമെന്ന് അവശ്യപെട്ട് വേറെ വേറെ നിവേദനവും നൽകുകയുണ്ടായി പ്രദേശ വാസികളായ ഏ.എൻ രാമചന്ദ്രൻ നായർ, അനൂപ് എം. ശ്രീധരൻ, സുരേഷ്, റെജി പുലരി എന്നിവർ MLA യോട് വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുകയുമുണ്ടായി.
