കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്.
ഫ്ളക്സിബിൾ ബാറ്ററിയിലാണ് ഗവേഷണം. കൂടാതെ യുഎ സിലേയും ഐയർലന്റിലേയും സർവകലാശാലകളിൽ പിഎ ച്ച്ഡി അഡ്മിഷൻ ലഭിച്ചിരുന്നു.
പോൾ – ഡെയ്സി ദമ്പതികളുടെ മകനായ ഫെബിൻ വാഴക്കുളം വിശ്വജ്യോതി എൻജിനീ യറിംഗ് കോളജിൽ നിന്ന് ബിടെക്ക് ബിരുദമെടുത്ത് തൃശൂർ സി എം ഇറ്റിയും ബംഗ്ലൂരു ലോഗ് 9 മെറ്റീരിയൽസിലും ഗവേഷണത്തിന് ശേഷമാണ് പിഎച്ച്ഡിക്ക് ഒരുങ്ങുന്നത്.