Connect with us

Hi, what are you looking for?

NEWS

പാര്‍ലമെന്റ് ഇലക്ഷനുമുന്‍പ് മുഴുവന്‍ ബൂത്ത് കമ്മറ്റികളും പുന: സംഘടിപ്പിക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

കോതമംഗലം: പാര്‍ലമെന്റ് ഇലക്ഷന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ ബുത്ത് കമ്മറ്റികളും ശക്തമാക്കുമെന്ന് മുഹമ്മദ് ഷിയാസ്. കോണ്‍ഗ്രസ് കോതമംഗലം- കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികള്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായയിരുന്നു ഷിയാസ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നിരന്തര സമരം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി.

അഡ്വ. എസ്. അശോകന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജോസഫ് വാഴയ്ക്കന്‍ എക്‌സ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എ.ജി.ജോര്‍ജ്, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എബി എബ്രാഹം, അഡ്വ.അബു മൊയ്തീന്‍, പി.എ.എം ബഷീര്‍, റോയി കെ. പോള്‍, പി.സി. ജോര്‍ജ്, ഭാനുമതി രാജു, ബേസില്‍ പാറേക്കുടി, അനൂസ് വി. ജോണ്‍, പീറ്റര്‍ മാത്യു, പി.എസ്. നജീബ്, വി.വി. കുര്യന്‍, പ്രിന്‍സ് വര്‍ക്കി,എ.ജി. അനൂപ്, അനൂപ് കാസിം, ശശി കുഞ്ഞമോന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജന്റ് ചാക്കോ, മാമച്ചന്‍ ജോസഫ്, ജെസി സാജു, കാന്തി വെള്ളക്കയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റുമാരായി തിരഞ്ഞെടുത്ത ഷെമീര്‍ പനയ്ക്കല്‍, ബാബു ഏലിയാസ് എന്നിവര്‍ സംഘടനാ പ്രവര്‍ത്തനം ഏറ്റെടുത്തു.

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

error: Content is protected !!