പല്ലാരിമംഗലം : പ്ലാൻഫണ്ട് വിനിയോഗത്തിൽ എറണാകുളം ജില്ലയിൽ ഒന്നാമതും, സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനത്തുമെത്തിയ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും എം എൽ എ ആൻറണി ജോൺ ആദരിച്ചു.1978ൽ രൂപീകൃതമായ പല്ലാരിമംഗലം പഞ്ചായത്തിൻ്റെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഇങ്ങനെ ഒരു നേട്ടത്തിന് അർഹരായത്. പഞ്ചായത്ത് ഹാളിൽ ചേർന്ന അനുമോദനയോഗത്തിൽ എം എൽ എ ആൻറണി ജോൺ നിർവ്വഹണ ഉദ്യോഗസ്ഥരെ ഷാളണിയിച്ച് ആദരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സഫിയ സലിം, കെ എം അബ്ദുൾ കരിം, സീനത്ത് മൈതീൻ, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ എ രമണൻ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ, അസിസ്റ്റൻ്റ് സെക്രട്ടറി വി ആർ മനോജ്, പ്ലാൻ ക്ലാർക്ക് ടി ടി പ്രദീപ്, എം എം ബക്കർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :പ്ലാൻ ക്ലാർക്ക് ടി ടി പ്രതീപിനെ എം എം എ ആൻ്റണി ജോൺ ഷാളണിയിച്ച് ആദരിക്കുന്നു.
