കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി കാര്യം അറിയിച്ചത്.കോതമംഗലം മണ്ഡലത്തിലെ , കവളങ്ങാട്, പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും വേനൽക്കാലത്ത് ഉണ്ടാകുന്ന കുടിവെള്ളക്ഷാമത്തിനും വരൾച്ചയ്ക്കും പരിഹാരം കാണുന്നതിനും,കാർഷിക മേഖലയ്ക്കും വലിയ തോതിൽ സഹായകരമായിട്ടുള്ള നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ആവോലിച്ചാലിൽ പുതിയ പമ്പ് ഹൗസ് സ്ഥാപിച്ച് പെരിയാറിൽ നിന്നും 800 മീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ വഴി വെള്ളം ലിഫ്റ്റ് ചെയ്ത് പേരക്കുത്ത് തോട്ടിലേക്ക് ചാടിച്ച് തുടർന്ന് വെള്ളാമ കുത്ത് തോട് വഴി 9 കി മി യോളം ദൂരം വെള്ളം ഒഴുക്കി പരീക്കണ്ണി ഭാഗത്ത് കോതമംഗലം പുഴയിലേക്ക് വെള്ളമെത്തിച്ച് നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പദ്ധതിയ്ക്കായി 12.65 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാവുകയും ചെയ്തിട്ടുള്ളതാണ്.എന്നാൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ അനുമതി ലഭ്യമാകാത്തതിനാൽ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.വനം വകുപ്പിന്റെ അനുമതി പദ്ധതിയ്ക്ക് ലഭിക്കാത്തതിനാൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടിലെന്നും എം എൽ എ സഭയിൽ പറഞ്ഞു .ടി പദ്ധതിയുമായി ബന്ധപ്പെട്ട പ്രൊപ്പോസലിന്മേല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട ചില അധിക വിവരങ്ങള്‍ പരിവേഷ് പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം നല്‍കുവാന്‍ സാധിക്കാത്തതിനാലാണ് അനുവാദം ലഭ്യമാകാത്തത് . ടി സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (16) യോട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കാര്യാലയത്തില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ പോര്‍ട്ടലില്‍ സര്‍ക്കാർ തലത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.