കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പൈമറ്റം മണിക്കിണർ റോഡിനേയും മുവാറ്റുപുഴ ഊന്നുകൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണർ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ ഡിസൈന് അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പാലം നിർമ്മാണത്തിനായി 9.28 കോടി രൂപയാണ് അനുവദിച്ചത്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് 2014 ൽ തയ്യാറാക്കിയ ഡിസൈൻ ആയിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ 2018 ലെ പ്രളയത്തിനു ശേഷം വാട്ടർ ലെവലിൽ വ്യത്യാസം വന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡിസൈൻ തയ്യാറാക്കിയത്. പുതിയ ഡിസൈന് അംഗീകാരം ലഭ്യമായതായും സർവ്വെ ഉൾപ്പെടെയുള്ള തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ അറിയിച്ചു.
