കോതമംഗലം : ഓടക്കാലി പാച്ചുപിള്ള പടിയിലാണ് സംഭവം. കോതമംഗലം ഭാഗത്ത് നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോയ ഹുണ്ടായ് സാൻടോ കാറിനു തീ പിടിച്ച് കത്തുകയായിരുന്നു. പെരുമ്പാവൂർ, കോതമംഗലം എന്നി നിലയങ്ങളിൽ നിന്നും അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. യാത്രക്കാർക്കുപരി കൊന്നും ഇല്ല. കോതമംഗലം സ്വദശി എമിലിന്റേതാണ് കത്തിനശിച്ച കാർ. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.