Connect with us

Hi, what are you looking for?

NEWS

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം സംസ്കാരം നടത്തി നാടിന്നാകെ മാതൃകയായി ആരോഗ്യ പ്രവർത്തകർ.

കോ​ത​മം​ഗ​ലം‌: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ ആ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ചു​മ​ത​ല​യി​ല്ലാ​തി​രു​ന്നി​ട്ടും ഏ​റ്റെ​ടു​ത്ത നേ​ര്യ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. കോവിഡ് ബാധിച്ച അജ്ഞാതൻ്റെ മൃതദേഹം സംസ്കരിക്കാൻ ആരും തയ്യാറാകാതെ വന്നപ്പോൾ ചുമതലയേറ്റെടുത്ത് സംസ്കാരം നിർവ്വഹിക്കുകയായിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത വൃ​ദ്ധ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച്ച സ​ന്ധ്യ​യോ​ടെ നേ​ര്യ​മം​ഗ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കാ​ര​ത്തി​ന് എ​ത്തി​ച്ച​ത്.

തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത മൃ​ത​ദേ​ഹം ആ​യ​തി​നാ​ല്‍ ദ​ഹി​പ്പി​ക്കു​ക എ​ന്ന​ത് നി​യ​മ​പ്ര​കാ​രം അ​സാ​ധ്യ​മാ​യ​ത്തോ​ടെ​യാ​ണ് നേ​ര്യ​മം​ഗ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ എ​ത്തി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സം​സ്‌​കരി​ക്കാ​ന്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം തീ​രു​മാ​ന​മെ​ടു​ത്ത​ത്. സം​സ്‌​കാ​ര ച​ട​ങ്ങ് ന​ട​ത്താ​നാ​യി കൂ​ലി​ക്ക് വി​ളി​ച്ചി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ കോ​വി​ഡ് ആ​ണെ​ന്ന​റി​ഞ്ഞു പി​ന്മാ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ നേ​ര്യ​മം​ഗ​ല​ത്തെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ യു​വാ​ക്ക​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര്യ​മം​ഗ​ലം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​ന്‍. ജ​ഗ​ദീ​ഷ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​ഷി തോ​മ​സ്, സീ​നി​യ​ര്‍ സ്റ്റാ​ഫ് ന​ഴ്‌​സ് കെ.​എ​ച്ച്. സു​ധീ​ര്‍ ‌എ​ന്നി​വ​രാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ ത​യാ​റാ​യ​ത്.

You May Also Like

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കവളങ്ങാട് : നേര്യമംഗലത്തിന് സമീപം നീണ്ടപാറയിൽ കാട്ടാന ശല്യം പതിവായി, ഇന്നും ഈ മേഖലകളിൽ കാർഷിക വിളകൾ നശിപ്പിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തുന്നത്....