കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ 96 വയസുള്ള കുന്നത്ത് ഗോപാലൻ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. വീടിൻ്റെ പകുതി ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഗോപാലൻ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുന്ന സമയത്ത് ഇവരുടെ കൊച്ചു മകൻ സോമു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സോമുവിനെ വീട്ടിൽ നിന്നും ഇറക്കി വിട്ട ശേഷമാണ് വീട്ടിൽ തീ ആളിപ്പടർന്നത്. കോതമംഗലം ഫയർ സ്റ്റേഷൻ ഓഫീസർ കരുണാകരൻ പിള്ളയുടെ നേതൃത്യത്തിൽ Gr :ASTO. KS എൽദോസ്, ഫയർ &റെസ്‌ക്യു ഓഫീസർ ഡ്രൈവർ വിത്സൺ പി കുര്യാക്കോസ്,ഫയർ &റെസ്‌ക്യു ഓഫീസർ മാരായ വി എം ഷാജി, അൻവർ സാദത്ത്, സൽമാൻ ഖാൻ, മിഥുൻ, ലജിത്ത്. എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി തീ അണച്ചു.
