കോതമംഗലം : നേര്യമംഗലത്ത് ബൈക്കപകടം യുവാവ് മരിച്ചു. ഇന്ന് രാവിലെ 11.30 ന് കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ നേര്യമംഗലം ടൗണിൽ നീണ്ടപാറ ജംങ്ഷനിൽ ആണ് ബൈക്കപകടം ഉണ്ടായത്. കോതമംഗലം ഭാഗത്ത് നിന്ന് അടിമാലിയിലേക്ക് പോകുകയായിരുന്ന ബൈക്ക് ദിശതെറ്റി തിരിയുകയായിരുന്ന സ്കൂട്ടർ യാത്രികനെ ഇടിക്കാതെ ഒഴിവാക്കി കടന്ന് പോകുവാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ട് സമീപ പ്രദേശത്തെ പാർക്ക് ചെയ്തിരുന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികനായ ഇടുക്കി വെള്ളത്തൂവൽ സ്വദേശി മേക്കോത്ത് പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് ഷാ സുബൈർ( 22 ) ആണ് മരിച്ചത്. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ.
