കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ വുമൺ സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മൂന്ന് ദിവസത്തെ അന്തർദേശിയ വെബിനാർ ജൂലായ് 20 ന് തുടങ്ങും. കോവിഡിന് ശേഷം വനിതാ എഞ്ചിനീയർമാരുടെ പ്രൊഫഷണൽ വികസനം എന്ന വിഷയത്തെക്കുറിച്ചുള്ള വെബിനാർ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റും നോൺ-ലീനിയർ ജിയോഫിസിക്സ് ഗ്രൂപ്പ് മേധാവിയുമായ ഡോ. കീർത്തി ശ്രീവാസ്തവ ഉത്‌ഘാടനം ചെയ്യും. കോളേജിലെ കോവിഡ് -19 സെല്ലും അക്രഡിറ്റഡ് ട്രെയിനിംഗ്.ഓൺലൈൻ കാനഡ, വൈഎംസിഎ പോത്താനിക്കാട് യൂണിറ്റും സംയുക്തമായിട്ടാണ് വെബിനാർ നടത്തുന്നത്.
തെലങ്കാന അക്കാദമി ഫോർ സ്കിൽ ആൻഡ് നോളജ് സീനിയർ പ്രോഗ്രാം മാനേജർ ശ്രീമതി ശ്രുതി ഗദ്ദാം, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാലയിലെ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബേസിക് & അപ്ലൈഡ് സയൻസസ് പ്രൊഫസർ ഡോ. രശ്മി ഭരദ്വാജ്, മാസ്റ്റർ ചെസ് ഓർഗനൈസേഷന്റെ സ്ഥാപക അംഗം ഡോ. ഭവാന ബി എന്നിവർ ആദ്യ ദിനം ക്ലാസുകൾ എടുക്കും.
വൈഎംസിഎ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ശ്രീ. ജെ. ബി. കോശി മുഖ്യാതിഥിയാകുന്ന രണ്ടാം ദിവസം, ഡോ. സരാനി ഘോസൽ മൊണ്ടാൽ, അസോസിയേറ്റ് പ്രൊഫസർ, എൻഐടി ഗോവ, മിസ് സ്മിത ഡി. വാമൻ, കസ്റ്റമർ ബിസ്സിനസ്സ് മാനേജർ, ക്യാജെൻ, യുഎസ്‌എ,
ഡോ. രാധിക റാണി, ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് പ്രൊഫസർ, കകതിയ സർവകലാശാല, വാറങ്കൽ ഇന്ത്യ എന്നിവർ സംസാരിക്കും.
ഇന്റർനാഷനൽ റിലേഷൻഷിപ് ഡെവലപ്മെന്റിന്റെ ടെക്നിക്കൽ അഡ്വൈസർ, ഗവൺമെന്റ് ഓഫ് മഡഗാസ്കർ ഡോ. രൂപ എൻ മുനുഗപതി മൂന്നാം ദിവസത്തെ പ്രോഗ്രാമിൽ മുഖ്യാതിഥിയായിരിക്കും. സെന്റർ ഫോർ പോസിറ്റീവ് ലേണിംഗ് എക്സിക്യൂട്ടീവ് ഡയറക്ടറും കോവിൻ ആക്ഷൻ നെറ്റ്‌വർക്ക് ദേശീയ കോർഡിനേറ്ററുമായ ഡോ. കവിത, ഡോ. സവിത നരസിംഹയ്യ, എംഡി, ക്വാളിറ്റി ഹെഡ്, ആർ. എൽ. ജലപ്പ ആശുപത്രി, ശ്രീ ദേവരാജ് ഉർസ് മെഡിക്കൽ കോളേജ്, കോലാർ, ശ്രീമതി. ചശാന്തിക എസ്, എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
എൻഐടി വാറങ്കൽ പ്രൊഫസർ കെ വി ജയകുമാർ പാനൽ ലീഡ് ആകുന്ന വെബിനാറിൽ, സെന്റർ ഫോർ അപ്ലെഡ് റിസേർച് ഹൈദരാബാദ് ഡയറക്ടർ ഡോ വി ബർല, ഡോ. എച്ച്. പി റാണി എൻഐടി വാറങ്കൽ , കോളേജ് പ്രിൻസിപ്പൽ ഡോ പി സോജൻ ലാൽ, വുമൺ സെൽ കോർഡിനേറ്റർമാരായ ഷൈനി പീറ്റർ, റിനി വർഗീസ് എന്നിവർ പാനൽ മെമ്പേഴ്‌സ് ആയിരിക്കും.
For registration: