കോതമംഗലം: കേരളാ സാങ്കേതിക സർവകലാശാല ഓഗസ്റ്റ് മാസം നടത്തിയ അവസാന സെമസ്റ്റർ ബിടെക് പരീക്ഷയിൽ കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിന് മികച്ച വിജയം. 98.9 ആണ് വിജയശതമാനം. 46 വിദ്യാർത്ഥികൾക്ക് ഒൻപതിൽ കൂടുതൽ സെമസ്റ്റർ ഗ്രേഡ് പോയിന്റ് ലഭിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ നൂറു ശതമാനം വിജയവും, സിവിൽ ബ്രാഞ്ചിൽ 98.9 ശതമാനവും, മെക്കാനിക്കൽ ബ്രാഞ്ചിന് 98.8 ശതമാനവും, കമ്പ്യൂട്ടർ സയൻസിൽ 98.3 ശതമാനം വിജയവും കോളേജ് കരസ്ഥമാക്കി. കോളേജിന് മികച്ച വിജയം നേടിത്തന്ന കുട്ടികളെയും അദ്ധ്യാപകരെയും മാനേജ്‌മന്റ് അഭിനന്ദിച്ചു. ഈ വർഷമാദ്യം കോളേജിന് നാക് അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.
