കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് 10 ആം വാർഡിലെ സ്നേഹദീപം കുടുംബശ്രീ ത്രിതല തെരഞ്ഞെടുപ്പ് 2021 – 22 നിയമപ്രകാരം 9 – 01 – 2022 ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി മഹിളാ കോൺഗ്രസ് . അഞ്ചംഗ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ഇതിന്റെ റിപ്പോർട്ട് CDS ൽ എത്തിക്കുകയും ചെയ്തു. സ്നേഹദീപത്തിൽ അംഗമായ വ്യക്തി കുടുംബശ്രീയിലും തൊഴിലുറപ്പിലും അഴിമതി കാണിച്ചിട്ടിട്ടുള്ള വ്യക്തി പുതിയ ഭരണ സമിതിയിൽ കയറി കൂടുവാൻ പഞ്ചായത്തിലെ CDS ചെയർ പേഴ്സന്റേയും പത്താം വാർഡിലെ കുടുംബശ്രീ അംഗം കൂടിയായ CDS അക്കൗണ്ടന്റിന്റേയും ഒത്താശയോടു ഇലക്ഷൻ റദ്ദാക്കുകയും 15-01-22 ശനിയാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടത്തുവാൻ തീരുമാനിക്കുകയും കോറം തികയാത്തതിനാൽ യോഗം പിരിച്ചു വിടുകയുമുണ്ടായത്. പിന്നീട് 16 – 01 – 22 ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും പഞ്ചായത്ത് ഓഫീസിൽ തെരഞ്ഞെടുപ്പ് യോഗം ചേരുകയും കോറം തികയാതെ വന്നപ്പോൾ കുടുംബശ്രീ അംഗത്തിന്റെ ഭരണപക്ഷ പാർട്ടി കാരനായിട്ടുള്ള മകൻ ഇടപ്പെട്ട് തെരഞ്ഞെടുപ്പിൽ താൽപ്പര്യമില്ലാതിരുന്ന കുടുംബശ്രീ അംഗങ്ങളുടെ വീടുകയറി തെറ്റിധരിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിർബന്ധിച്ച് പഞ്ചായത്തിൽ എത്തിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കുകയും ചെയ്തതായും മഹിളാ കോൺഗ്രസ് പറയുന്നു.
തെരഞ്ഞെടുപ്പിനെതിരെ റിട്ടേണിംഗ് ഓഫീസർക്കും ഡെപ്യൂട്ടി കളക്ടർക്കും മഹിളാ കോൺഗ്രസ് പരാതി നൽകി. നെല്ലിക്കുഴി പഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും കുടുംബശ്രീയിലെ തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിലുള്ള ഭരണസ്വാധീനം ഉപയോഗിച്ചുള്ള ഇടപ്പെടലുകൾ ധാരാളമായി നടക്കുന്നുണ്ട് എന്നാണ് പരാതി. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് നെല്ലിക്കുഴി മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ രഹന നൂറുദ്ദീൻ അറിയിച്ചു.