കോതമംഗലം : ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസാ അധ്യാപകനെ പെരുമ്പാവൂർ പോക്സോ കോടതി 67 വർഷം തടവിനും 65000 പിഴയ്ക്കും ശിക്ഷിച്ചു. കോതമംഗലം എരമല്ലൂർ, നെല്ലിക്കുഴി ഇടയാലിൽ വീട്ടിൽ അലിയാർ (55) നെയാണ് ശിക്ഷിച്ചത്. തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2020 ജനുവരി 19 ന് ആണ് സംഭവം. പരാതി ലഭിച്ച ഉടനെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും സമയബന്ധിതമായി കുറ്റ പത്രം സമർപ്പിക്കുകയും ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.എം.കഴ്സൻ സബ് ഇൻസ്പെക്ടർമാരായ കെ.പി എൽദോ, സുരേഷ് കുമാർ സി.പി.ഒമാരായ എ.ആർ.ജയൻ, ബിന്ദു തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പോലീസുദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധവി കെ.കാർത്തിക് അഭിനന്ദിച്ചു.
