കോതമംഗലം : മൂവാറ്റുപുഴ – കോതമംഗലം റോഡിൽ കാരക്കുന്നം കത്തോലിക്ക പള്ളിയുടെ സമീപം നിന്ന തണൽ മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് പെയ്ത വേനൽമഴക്ക് ഒപ്പം വീശിയ കാറ്റിൽ റോഡിലേക്കു മരം വീണു. ബൈക്കുകൾക്കും ചെറിയ വാഹനങ്ങൾക്കും കടന്നു പോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോതമംഗലത്ത് നിന്നും മൂവാറ്റുപുഴയിൽ നിന്നും ഉള്ള ഫയർ ഫോഴ്സ് യൂണിറ്റുകളും പോലീസും കെ എസ് ഇ ബിയും മരം മുറിച്ചു മാറ്റി ഗതാഗതം രാത്രി തന്നെ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഉള്ള പരിശ്രമത്തിൽ ആണ്. പുതുപ്പാടി ഭാഗത്തു വൈദ്യുതി വിതരണം തടസ്സപെട്ടു.



























































