കോതമംഗലം : കോതമംഗലം നഗരസഭ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണം യുവജന പങ്കാളിത്തതോടെ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇന്ത്യൻ സ്വച്ചതാ ലീഗിൻ്റെ പ്രചരണാർത്ഥം കോതമംഗലം നഗരസഭ സ്വച്ച്താ റാലി സംഘടിപ്പിച്ചു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ശുചിത്വ അംബാസിഡറുമായ ആന്റണി ജോൺ എം എൽ എ റാലി ഫ്ളാഗ് ഓഫ് ചെയ്തു.നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ എ നൗഷാദ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് എ ജി ജോർജ് റാലിക്ക് ആശംസകൾ അർപ്പിച്ചു.റാലിയിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സിജോ വർഗീസ്,കൗൺസിലമാരായ എൽദോസ് പോൾ,റിൻസ് റോയി,റോസിലി ഷിബു തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.നഗരസഭ ഉദ്യോഗസ്ഥർ,നെഹ്റു യുവകേന്ദ്ര പ്രവർത്തകർ,മാർ ബേസിൽ,സെൻ്റ്.അഗസ്റ്റിൻ സ്കൂൾ വിദ്യാർത്ഥികൾ,യൽദോ മാർ കോളജ് വിദ്യാർത്ഥികൾ,ഇന്ദിരാ ഗാന്ധി കോളജ് വിദ്യാർത്ഥികൾ,വിവിധ യുവജന സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം ചെറിയ പള്ളിതാഴത്ത് നിന്നാരംഭിച്ച റാലി നഗരസഭ അങ്കണത്തിൽ അവസാനിച്ചു.ഇന്ദിരാ ഗാന്ധി കോളജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബോട് കൂടി റാലി അവസാനിച്ചു.റാലിക്ക് എത്തി ചേർന്ന എല്ലാവർക്കും നഗരസഭ സെക്രട്ടറി നന്ദി അറിയിച്ചു.