കോതമംഗലം : അനധികൃത നിർമ്മാണ പ്രവർത്തനത്തിന് നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥാപനം രാത്രി നിർമ്മാണം നടത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. നഗര മധ്യത്തിലെ പോസ്റ്റോഫീസിന് സമീപമുള്ള വൺ മോർ ഫുട് വെയർ എന്ന സ്ഥാപാനത്തിനാണ് രണ്ട് പ്രാവശ്യം നഗരസഭ അനധികൃത നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയത്. നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടേയും കൗൺസിലർമാരുടേയും ഒത്താശയോടെയാണ് നിയമം ലംഘിച്ച് തിങ്കൾ രാത്രി 12 ന് നിർമ്മാണ പ്രവർത്തനം നടത്തിയത് .ഇത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ് ഐ പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തടഞ്ഞത്.
സംഭവം വിവാദമായതോടെ സ്ഥലത്തെത്തിയ കോതമംഗലം പൊലീസ് തടയുകയായിരുന്നു. അനധികൃത നിർമ്മാണം നിർത്തിവെക്കാൻ നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും രാത്രി നിർമ്മാണം നടത്തിയ കടയുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ കെ കെ ടോമി അറിയിച്ചു. നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അനധികൃത നിർമ്മാണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൻ സി പി സംസ്ഥാന കമ്മറ്റിയംഗം മോൻസി വാവച്ചൻ ആവശ്യപ്പെട്ടു.