കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയപാറ – തോണികണ്ടം റോഡിന് 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. MLA ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡ് നാളുകളായി ഗതാഗത യോഗ്യമായിരുന്നില്ല.
മഴ പെയ്താൽ കാൽനടയാത്ര പോലും ദുസഹമാകുന്ന റോഡ് കോൺക്രീറ്റിങ്ങിനോടൊപ്പം തന്നെ സൈഡ് കെട്ടി സംരക്ഷിച്ചുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് കോതമംഗലത്തേക്കും കീരംപാറയിലേക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുമെന്നും MLA പറഞ്ഞു.