കോതമംഗലം : കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേർന്നുള്ള മുനിസിപ്പൽ കെട്ടിടത്തിന്റെ ഒരു ഭാഗം ബസ് തട്ടി പൊളിഞ്ഞു വീണു. തീർത്തും ദുർബലമാണ് ഈ ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഇപ്പോളത്തെ അവസ്ഥ. ഇതിന് മുൻപ് പലതവണ ഈ കെട്ടിയിടത്തിൽ നിന്നും കോണ്ക്രീറ്റിന്റെ പാളികൾ അടർന്നു വീണിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഉണ്ടാകാതിരുന്നത്.
നിലവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ രണ്ടു കെട്ടിടങ്ങളും ദുർബലാവസ്ഥിയിൽ ആണ്. ഇക്കാര്യത്തിൽ അധികൃതരുടെ ഇടപെടൽ എത്രയും വേഗം വേണമെന്നാണ് പ്രദേശത്തെ വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.